KOYILANDY DIARY

The Perfect News Portal

15ന് രാജ്ഭവനിലേക്ക് സിപിഐ എം മാര്‍ച്ച്‌

തിരുവനന്തപുരം: രാജ്യസഭ പാസാക്കിയ വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച്‌ പാസാക്കണമെന്ന് ആവശ്യപ്പെട്ട് 15ന് രാജ്ഭവനു മുന്നിലേക്ക് സിപിഐ എം നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തും. 2010ലാണ് വനിതാസംവരണ ബില്‍ രാജ്യസഭ പാസാക്കിയത്. എന്നാല്‍, ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ യുപിഎ സര്‍ക്കാര്‍ സന്നദ്ധമായില്ല. ഇതിനെതിരെ അന്നുതന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.

ബില്‍ ലോക്സഭയില്‍ കൊണ്ടുവരണമെന്ന് അന്ന് ബിജെപിയും ശക്തമായി ആവശ്യപ്പെട്ടതാണ്. എന്നാല്‍, ബിജെപി അധികാരത്തില്‍ വന്ന് മൂന്നുവര്‍ഷം പിന്നിട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. പൊതുവില്‍ പ്രധാന രാഷ്ട്രീയപാര്‍ടികളെല്ലാം അന്ന് ബില്ലിനെ അനുകൂലിച്ചിരുന്നു.

പാര്‍ലമെന്റിലും നിയമസഭകളിലും വനിതകള്‍ക്ക് മൂന്നിലൊന്ന് പ്രാതിനിധ്യം നല്‍കുന്നതിനുവേണ്ടിയാണ് ബില്‍. തദ്ദേശഭരണസ്ഥാപനങ്ങളില്‍ ആദ്യമായി വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തി രാജ്യത്തിനാകെ മാതൃകയായത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു.

Advertisements

15ന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ എല്ലാ ബഹുജനങ്ങളും അണിനിരക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *