KOYILANDY DIARY.COM

The Perfect News Portal

നടിയെ ആക്രമിച്ച കേസില്‍ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ദിലീപിന് കൈമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍, സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ദിലീപിന് കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴികളിലെ ആറ് സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. കേസിലെ മറ്റു രണ്ടു പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും ദിലീപിന് കൈമാറി.

നടിയെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. പ്രതിയെന്ന നിലയില്‍ തനിക്ക് തെളിവുകളുടെ പകര്‍പ്പിന് അവകാശമുണ്ടെന്നാണ് ദിലീപ് അങ്കമാലി കോടതിയില്‍ പറഞ്ഞത്.

തുടര്‍ന്ന് പള്‍സര്‍ സുനി നടിയെ കാറില്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെ കേസിലെ 760 രേഖകള്‍ നല്‍കാന്‍ പൊലീസ് സന്നദ്ധമാകുകയായിരുന്നു. നടിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ പൊലീസിന് ബാധ്യതുണ്ടെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!