KOYILANDY DIARY.COM

The Perfect News Portal

ദക്ഷിണേന്ത്യൻ ഓപ്പൺ ബാഡ്മിൻ്റൺ ടൂർണ്ണമെൻറ് ആരംഭിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ അമി ഗോസ് ബാഡ്മിൻ്റൺ അക്കാദമിയുടെ നേത്യത്വത്തിൽ ദക്ഷിണേന്ത്യൻ ഓപ്പൺ ബാഡ്മിൻ്റൺ ഇൻവിറ്റേഷൻ ടൂർണ്ണമെൻ്റ് ആരംഭിച്ചു. പുരുഷന്മാരുടെ ഡബിൾസ് വിഭാഗത്തിലായി ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന ടൂർണ്ണമെൻ്റ് കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു അധ്യക്ഷത വഹിച്ചു. മരുതൂർ ബാഡ്മിൻ്റൺ അക്കാദമിയുടെ സാരഥി കെ.എം.രാജീവൻ, സഹീർ ഗാലക്സി എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!