KOYILANDY DIARY.COM

The Perfect News Portal

തിയേറ്ററില്‍ സിനിമ കാണാനെത്തിയവര്‍ക്കുനേരെ തോക്കുചൂണ്ടി യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു

തൃശൂര്‍: നഗരത്തിലെ പ്രമുഖ മാളിലെ തിയേറ്ററില്‍ സിനിമ കാണാനെത്തിയവര്‍ക്കുനേരെ തോക്കുചൂണ്ടി യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാല്‍ പൊലീസ് സ്ഥലത്തെത്തുകയും പിന്നീടുള്ള പരിശോധനയില്‍ തോക്ക് കളിത്തോക്കാണെന്ന് കണ്ടെത്തുകയുമായിരുന്നു. വടക്കാഞ്ചേരി സ്വദേശി സുഭാഷാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. സംഭവമറിഞ്ഞ് എത്തിയ സുരക്ഷാ ജീവനക്കാര്‍ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കാറില്‍ പൂട്ടിയിട്ടു.

വിയ്യൂര്‍ പോലീസ് എത്തി പിന്നീട് സുഭാഷിനെ കൊണ്ടുപോയി. സുഹൃത്തുക്കള്‍ക്കൊപ്പമാണ് സുഭാഷ് സിനിമ കാണാനെത്തിയത്.  യാതൊരു പ്രകോപനവുമില്ലാതെ കൈയ്യില്‍ ഇരുന്ന തോക്ക് ആളുകള്‍ക്ക് നേരെ ചൂണ്ടുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ ആളുകള്‍ ഭയന്നോടി.

കേരള വര്‍മ്മ കോളേജില്‍ വിദ്യാര്‍ഥിയാണെന്നും സുരക്ഷക്കാണ് തോക്ക് കരുതിയത് എന്നുമാണ് ആദ്യം ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് കള്ളമാണെന്ന് പൊലീസ് മനസിലാക്കി. കാമുകിയുടെ സഹോദരങ്ങള്‍ പിന്തുടരുമോ എന്ന ഭയത്താലാണ് തോക്ക് കൈയ്യില്‍ സൂക്ഷിച്ചത് എന്ന് സുഭാഷ് പിന്നീട് വെളിപ്പെടുത്തുകയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!