KOYILANDY DIARY

The Perfect News Portal

താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടത്തിന് ട്രാൻസ്‌ഫോർമാർ സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയായി

കൊയിലാണ്ടി : താലൂക്ക് ആശുപത്രി സൂപ്പർ സെപഷ്യാലിറ്റി ബിൽഡിങ്ങിലെക്ക് ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള ബിൽഡിംഗ് നിർമ്മിക്കാൻ നടപടികൾ ആരംഭിച്ചു. ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തിയായിട്ടും മാസങ്ങൾ പിന്നിട്ടിട്ടും വൈദ്യുതി ലഭിച്ചിരുന്നില്ല.  ട്രാൻസ്ഫോർമർ നേരത്തെ പാസ്സായെങ്കിലും സ്ഥാപിക്കാനുള്ള ഷെഡ് ഇല്ലാത്തത് കാരണം പ്രവർത്തനം മുടങ്ങുകയായിരുന്നു. നഗരസഭാ ചെയർമാനും, എം. എൽ. എ. യും നടത്തിയ നിരന്തരമായ ഇടപെടലാണ് വകുപ്പ്തല നടപടികൾ പൂർത്തിയാക്കാൻ സാധിച്ചത്.

ഷെഡ് നിർമ്മിക്കാനാവശ്യമായ 10 ലക്ഷത്തോളം രൂപയുടെ ചെക്ക് ആശുപത്രി അധികൃതർ അടുത്ത ദിവസം നഗരസഭയ്ക്ക് കൈമാറും.  കെട്ടിടത്തിന്റെ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് തുക നഗരസഭ കൈമാറും.
ഇപ്പോൾ കാന്റീൻ നിൽക്കുന്ന സ്ഥലത്താണ് ട്രാൻസ്ഫോർമറിനുള്ള കെട്ടിടം സ്ഥാപിക്കുക ആ ശുപത്രിക്ക് മുൻപിലുള്ള ട്രാൻ് ഫോർമറും ക്രമേണ അവിടെക്ക് മാറ്റി സ്ഥാപിക്കും.
വൈദ്യൂ തി കണക്ഷൻ ലഭിച്ചാൽ പുതിയ കെട്ടിക്കിലെക്ക് പ്രവർത്തനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

താലൂക്ക് ആശുപത്രിയുടെ അറു നിലയുള്ള പുതിയ കെട്ടിടം 19.46 കോടിയിലധികം രൂപ ചിലവഴിച്ചാണ് നിർമ്മിച്ചത്.  നിർമ്മാണം പൂർത്തിയായിട്ട് മാസങ്ങളായിട്ടും കെട്ടിടം തുറന്നു കൊടുക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ യു. ഡി. എഫ്. സർക്കാർ കാണിച്ച അലംഭാവത്തിനെതിരെ എൽ.ഡി.എഫ്. ശക്തമായി പ്രതിഷേധിച്ചിരുന്നു. ഡി. വൈ. ഫെ്. ഐ.യും പ്രത്യക്ഷ സമരത്തിനൊരുങ്ങി പ്രതിഷേധിച്ചു. ഇപ്പോൾ ഭരരണം മാറി അഞ്ചാ മാസം പിന്നിട്ടിട്ടും നടപടികൾ പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ്, ബി.ജെ.പി. ഉൾപ്പെടെ സമരരംഗത്താണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *