KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സെപ്തംബർ 4ന് എസ്.എൻ.ഡി.പി കോളജിൽ തൊഴിൽമേള

കൊയിലാണ്ടി: എസ് എൻ ഡി പി കോളജിൽ തൊഴിൽ മേള. കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജ് ചെന്നൈയിലെ എസ്പിഎസ് അക്കാദമിയുമായി സഹകരിച്ച് യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഇൻഷുറൻസ് & ബാങ്കിംഗ് സ്ഥാപനമായ ഗല്ലാഗർ സർവീസ് സെന്ററിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി ഒരു പ്ലേസ്‌മെന്റ് ഡ്രൈവ് സെപ്തംബർ 4 ഞായറാഴ്ച സംഘടിപ്പിക്കുന്നു. 

2018ന് ശേഷം ബിരുദമോ ബിരുദാനന്തര ബിരുദമോ കരസ്ഥമാക്കിയ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാൻ വേണ്ടി ഈ നമ്പറുകളിൽ ബന്ധപ്പെടുക :9496134610, 9360141952. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ നാലിന് 9:30 ന് കോളേജിൽ എത്തിച്ചേരണമെന്ന അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.