KOYILANDY DIARY

The Perfect News Portal

തുണിസഞ്ചികളുടെ വാർഡ്തല വിതരണോദ്ഘാടനം

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ 25ാം വാർഷികത്തിന്റെ ഭാഗമായി വാർഡ് 14 ലെ ADS ന് അയൽക്കൂട്ടം പ്രവർത്തകർ നിർമ്മിച്ച തുണിസഞ്ചികൾ വിതരണം ചെയ്തു. വാർഡ് തല ഉദ്ഘാടനം വെള്ളിലാട്ട് അംഗൻവാടിയിൽ വെച്ച് നഗരസഭാ ചെയർ പേഴ്സൺ കെ.പി സുധ നിർവ്വഹിച്ചു. ADS സെക്രട്ടറി റീന വെള്ളിലാട്ട് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എ ഇന്ദിര ടീച്ചർ, വാർഡ് വികസന സമിതി കൺവീനർ പി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ADS അംഗം ശ്രിബിന സ്വാഗതവും ശ്രീജ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *