KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയില്‍ ഇന്നും ഓട്ടോ പണിമുടക്ക്. കുഴഞ്ഞ് വീണ ഡ്രൈവറെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

കൊയിലാണ്ടി > പൊതു സ്ഥലത്ത് മൂത്രമൊഴിച്ചതിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്ത ഓട്ടോ ഡ്രൈവര്‍ നടുവത്തൂരിലെ ചന്ദ്രന്‍ എന്നയാളെ കസ്റ്റഡിയില്‍ എടുത്ത് മണിക്കൂറുകളോളം സ്റ്റേഷനില്‍ പീഡിപ്പിച്ചതില്‍ ശക്തമായ പ്രതിഷേധം. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. എസ്. ഐ. നിപുണ്‍ ശങ്കറിന്റെ നേതൃത്വത്തില്‍ പുതിയ ബസ്സ്സ്റ്റാന്റിന് സമീപ പെട്രോളിംഗ് നടത്തുകയായിരുന്ന സംഘമാണ് ചന്ദ്രനെ കസ്റ്റഡിയിലെടുത്തത്. ഉച്ചക്ക് 3 മണിക്ക് കസ്റ്റഡിയിലെടുത്ത് രാത്രി വൈകിയും സ്റ്റേഷനില്‍ പിടിച്ചിട്ടത്കാരണം അയ്യപ്പ ഭക്തനായ ഡ്രൈവര്‍ക്ക് അമ്പലത്തില്‍ പോകാനോ പ്രാഥമികാ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനോ കഴിയാതെ മാനസിക പിരിമുറക്കത്തിലായി ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ തലകറങ്ങിവീഴുകയായിരുന്നു. ഉടന്‍തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പെട്ടന്ന്തന്നെ മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോകണമെന്ന അശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇതേതുടര്‍ന്ന് രാത്രി ഓട്ടോതൊഴിലാളികള്‍ ഓന്നടങ്കം ടൗണില്‍ പ്രതിഷേധവുമായി രംഗത്തെത്തി. കോ. ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് മിന്നല്‍ പണിമുടക്ക് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Share news
error: Content is protected !!