കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു
കുവൈറ്റ് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു . തിരുവല്ല മഞ്ചാട് സ്വദേശി പാറക്ക മണ്ണില്‍ ആനി മാത്യുവാണ് മരണമടഞ്ഞത്. ഇവര്‍ ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. ജാബിരിയ ബ്ലെഡ്ഡ് ബേങ്കില്‍ നഴ്സ് ആയി സേവനം അനുഷ്ടിച്ചു വരികയായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 27 നാണു നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. നേരത്തെകുവൈത്തില് ഉണ്ടായിരുന്ന ഭര്‍ത്താവ് മാത്യു അസുഖ ബാധിതനായി ഒരു വര്‍ഷമായി നാട്ടില്‍ ചികില്‍സയില്‍ കഴിയുകയാണ്. മക്കള്‍ നിബിന്, ഡോ നിമ്മി , നിഥിന്. മൃതദേഹം കോവിഡ് പ്രോട്ടോ കോള്‍ പ്രകാരം കുവൈത്തില്‍ സംസ്കരിക്കും.