KOYILANDY DIARY

The Perfect News Portal

സുഭിക്ഷ കേരളം പദ്ധതിക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി.

സംസ്ഥാന സർക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി.  ഏഴ് ഏക്കറോളം വരുന്ന തരിശായി കിട്ടക്കുന്ന പുഞ്ചപാടത്ത് വിത്തിറക്കിക്കൊണ്ട് കെ ദാസൻ എംഎൽഎ പ്രവർത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയൻ കണ്ണഞ്ചേരി, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജി കുറുപ്പ്, ഗ്രാമീണ ബാങ്ക് റിട്ടയേർഡ് മാനേജർ എം ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിറക്കിയത്. ഗ്രാമപഞ്ചായത്തിന്റെ മറ്റ് ഭാഗങ്ങളിൽ വിവിധ കുട്ടായ്മകളുടെ നേതൃത്വത്തിൽ മഞ്ഞൾ, ചേന, വാഴ, ചേമ്പ്, കപ്പ, ഇഞ്ചി, തുടങ്ങിയ കൃഷികളും വ്യാപകമായി ആരംഭിച്ചിട്ടുണ്ട്. 

സുഭിക്ഷ കേരളം പദ്ധതിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതിന് ഒരാഴ്ചക്കുള്ളിൽ കാർഷിക വൃത്തിയിലേക്ക് ജനങ്ങൾ കൂടുതൽ ആകർഷിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികൾ തന്നെ കക്ഷി രാഷ്ട്രീയത്തിനതീതമായി ഇത്തരം പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത് മാതൃകാപരമാണെന്നും സ്വാഗതാർഹമാണെന്നും എം.എൽ.എ. പറഞ്ഞു. പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ മത്സ്യകൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങൾ ധാരാളമായുണ്ട് അത്തരം സ്ഥലങ്ങൾ കണ്ടെത്തിയും, പഞ്ചായത്തിലെ മറ്റ് തരിശ് ഭൂമിയിലും കൃഷിയിറക്കാൻ ഇത്തരം കൂട്ടായ്മ തയ്യാറാകണമെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു.

 

Leave a Reply

Your email address will not be published. Required fields are marked *