KOYILANDY DIARY

The Perfect News Portal

സി.പി.ഐ. അതിജീവനം കാർഷിക മുന്നേറ്റം പദ്ധതി പച്ചക്കറി തൈകളും ഗ്രോബാഗും വിതരണം ചെയ്തു.

കൊയിലാണ്ടി: സി.പി.ഐ സംസ്ഥാനത്തുടനീളം നടത്തുന്ന അതിജീവനം കാർഷിക മുന്നേറ്റം പദ്ധതിയുടെ ഭാഗമായി മഞ്ഞൾ വിത്തും, പച്ചക്കറി തൈകളും ഗ്രോബാഗും വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം നാളീകേര വികസന കോർപ്പറേഷൻ ചെയർമാനും സി.പി. ഐ ജില്ലാ അസി. സെക്രട്ടറിയുമായ എം.നാരായണൻ നിർവ്വഹിച്ചു. നിബന്ധനങ്ങൾ പാലിച്ചു കൊണ്ടു നടന്ന ചടങ്ങിൽ എസ്. സുനിൽ മോഹൻ അധ്യക്ഷത വഹിച്ചു.

ഇ.കെ. അജിത്, പി.കെ. വിശ്വനാഥൻ, കെ. ചിന്നൻ, കെ.എസ്. രമേശ് ചന്ദ്ര, കെ. സന്തോഷ്, ബാബു പഞ്ഞാട്ട് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *