KOYILANDY DIARY.COM

The Perfect News Portal

ഈച്ചറോത്ത് – പുതിയോട്ടിൽ റോഡ് ഗാതാഗതത്തിന് തുറന്ന് കൊടുത്തു

കൊയിലാണ്ടി നഗരസഭ 15-ാം വാർഡിലെ  ഈച്ചറോത്ത് – പുതിയോട്ടിൽതാഴ റോഡ് ഗാതാഗതത്തിന് തുറന്ന് കൊടുത്തു. 10 ലക്ഷം രൂപ ചിലവഴിച്ചാണ് നഗരസഭ റോഡിൻ്റെ ടാറിംഗ് പൂർത്തിയാക്കിയത്. മഴക്കാലമായാൽ കാൽനട യാത്രപോലും ദുസ്സഹമായിരുന്ന ഇടവഴിയായിരുന്ന ഇവിടെ അടിസ്ഥാന സൌകര്യങ്ങൾ വേഗത്തിൽ ഒരുക്കിത്തരണമെന്ന നാട്ടുകാരുടെ ചിരകാല ആവശ്യമാണ് ഇതോടെ പൂർത്തിയായത്. ഈച്ചറോത്ത്താഴ നടന്ന ചടങ്ങിൽ  നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ റോഡ് ഉദ്ഘാടനം ചെയ്തു.  നഗരസഭയിലെ കുടിവെള്ള പദ്ധതി, ആരോഗ്യ, വിദ്യഭ്യാസ രംഗത്തെയും, പൊതുമരാമത്ത് വർക്കുകളുടെയും മറ്റ് പാശ്ചാത്തല മേഖലയിലെ കാര്യങ്ങളെപറ്റിയും ചെയർമാൻ വിശദീകരിച്ചു.

വേനൽ കനത്ത് കഴിഞ്ഞാൽ നെല്ലിക്കോട്ട് കുന്നിൻ്റെ ഓരങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങൾക്ക് കുടിവള്ളം എത്തിക്കാൻ ഗതാഗത സൌകര്യമില്ലാത്തതിനാൽ നന്നേ പ്രയാസപ്പെടുന്ന സ്ഥിതിയായിരുന്നു ഇവിടെ . അതിന് ശാശ്വത പരിഹാരമായിരിക്കുകയാണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. തൃക്കോട്ടൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് വർക്ക് പൂർത്തികരിച്ചത്. വാർഡ് കൌൺസിലർ വി.കെ. രേഖ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. 

നഗരസഭാ കൌൺസിലർമാരായ മാങ്ങോട്ടിൽ സുരേന്ദ്രൻ, പി.എം. ബിജു, പി.കെ. രാമദാസൻ മാസ്റ്റർ, മുൻ മെമ്പർമാരായ എം. നാരായണൻ മാസ്റ്റർ, എം.വി. ബാലൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കൃഷ്ണശ്രീ നാരായണൻ സ്വാഗതവും പുതിയോട്ടിൽ നിഷ നന്ദിയും പറഞ്ഞു.

 

 

 

 

 

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!