KOYILANDY DIARY

The Perfect News Portal

അയനിക്കാട് നർത്തന കലാലയം അഖില കേരള നാടകോത്സവം

പയ്യോളി: അയനിക്കാട് നർത്തന കലാലയത്തിൻ്റെ അഖില കേരള നാടകോത്സവം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യാരാജ്യത്തെ ഒരുമിച്ച് നിർത്താൻ മതത്തിനോ ഭാഷയ്ക്കോ മറ്റോ കഴിയില്ലെന്നും കലാ-സാഹിത്യത്തിന് മാത്രമെ അതിന് കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷത വഹിച്ചു.

രാജൻ കൊളാവിപ്പാലം, പി.ടി.വി. രാജീവൻ, കൗൺസിലർ കെ.സി. ബാബുരാജ്, കെ.ടി. രാജീവൻ എന്നിവർ സംസാരിച്ചു. കലാ പ്രതിഭകളായ ഇ.വി. ഗോപാലൻ, ദാമു നർത്തന, എം.ടി. ശിവദാസൻ, ഇ.വി. രാമകൃഷ്ണൻ, വി. കേളപ്പൻ, പള്ളിക്കര കരുണാകരൻ, സജി മൂരാട് എന്നിവരെ യോഗം ആദരിച്ചു. ഭരതനാട്യം, ചിത്രകല ഡിപ്ലോമ പരീക്ഷ വിജയികൾക്ക് ഗവർണർ ഉപഹാരം നൽകി. ഗവർണർക്ക് ശിവജി അയനിക്കാട് അദ്ദേഹത്തിൻ്റെ ഛായാചിത്രം സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *