KOYILANDY DIARY

The Perfect News Portal

ആർ. വിനായകിനെ ആദരിച്ചു

അത്തോളി: ആർ. വിനായകിനെ ആദരിച്ചു. പരിസ്ഥിതി പ്രവർത്തനത്തിലെ മികവിന് അത്തോളി ജി.വി.എച്ച്.എസ്.എസ്. എട്ടാം ക്ലാസ് വിദ്യാർഥി ആർ. വിനായകിനെ പുത്തഞ്ചേരി ജയ് ജവാൻ ട്രസ്റ്റ് ആദരിച്ചു. സീഡ് പരിസ്ഥിതി ക്ലബ്ബ്‌ അംഗമായ വിനായകിൻ്റെ ഇടപെടലിനെത്തുടർന്ന്‌ തോരായിപ്പുഴ മാലിന്യമുക്തമായിരുന്നു. മാതൃഭൂമി സീഡ് റിപ്പോർട്ടറായ വിനായകി ൻ്റെ ‘തോരായിപ്പുഴ മാലിന്യത്തിൽനിന്ന് രക്ഷതേടുന്നു’ എന്ന വാർത്തയെത്തുടർന്നാണ് പഞ്ചായത്തി ൻ്റെ സഹകരണത്തോടെ സീഡ് ക്ലബ്ബും നാട്ടുകാരും ചേർന്ന് പുഴ വൃത്തിയാക്കിയത്. ചടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുരളീധരഗോപാൽ അധ്യക്ഷനായി. ട്രസ്റ്റ് ചെയർമാൻ രജീഷ് പുത്തഞ്ചേരി വിനായകിനെ പൊന്നാടയണിയിച്ചു. ഉപഹാരവും സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *