KOYILANDY DIARY

The Perfect News Portal

അയനിക്കാട് എരഞ്ഞിവളപ്പിൽ ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവം കൊടിയേറി

പയ്യോളി: അയനിക്കാട് എരഞ്ഞിവളപ്പിൽ ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവം കൊടിയേറി. തന്ത്രി ഹരിഗോവിന്ദൻ നമ്പൂതിരി കാർമികത്വം വഹിച്ചു. 14-വരെ വിശേഷാൽ ചടങ്ങുകളാണ്. 15-ന് രാത്രി തായമ്പക, കുട്ടിച്ചാത്തൻ വെള്ളാട്ടം, ഗുരുതി തർപ്പണം, 16-ന് രാവിലെ ഗണപതിഹോമം, ഇളനീർവെപ്പ്, ഇളനീർ വരവുകൾ, ഭഗവതിസേവ, വൈകീട്ട് നിവേദ്യം വരവ്, മഞ്ഞപ്പൊടി വരവ്, പാലെഴുന്നള്ളത്ത്, ഗുളികൻ വെള്ളാട്ടം, കുളിച്ചെഴുന്നള്ളത്ത്, ഭഗവതി വെള്ളാട്ടം, 17-ന് കാലത്ത് ആറുമണി മുതൽ പത്തുമണിവരെ തിറയാട്ടങ്ങൾ. തുടർന്ന് താലപ്പൊലി, ഗുരുതിതർപ്പണം, വെടിക്കെട്ട് എന്നിവ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published.