KOYILANDY DIARY

The Perfect News Portal

ശ്രീ വാസുദേവ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിൽ ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: 2021-22 അധ്യയന വർഷത്തിലെ ശ്രീ വാസുദേവ ആശ്രമം ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിൻ്റെ ത്രിദിന ക്യാമ്പിന് തുടക്കമായി. ജനുവരി 11, 12, 13 തിയ്യതികളിലായി നടത്തുന്ന ത്രിദിന ക്യാമ്പ് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. വനമിത്ര അവാർഡ്  ജേതാവ് ശ്രീ സി രാഘവൻ മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പാൾ അമ്പിളി കെ.കെ അധ്യക്ഷത വഹിച്ചു.

ഗീത പി (ഹെഡ് മിസ്ട്രസ് SVA HSS ), വിനീത് കെ.പി (കരിയർ ഗൈഡൻസ്) , സുനിത ആർ (NSS പ്രോഗ്രാം ഓഫീസർ), രാജേഷ് കിഴക്കേ മലോൽ (സ്കൗട്ട് മാസ്റ്റർ), ശിൽപ. സി (ഗൈഡ്സ് ക്യാപ്റ്റൻ), അധ്യാപകരായ രജില വി. കെ, രേഖ എൻ എന്നിവർ സംസാരിച്ചു. ഗൈഡ്സ് യൂണിറ്റ് അംഗം അഞ്ജലി ജയേഷ് സ്വാഗതവും, സ്കൗട്ട് യൂണിറ്റ് അംഗം മുഹമ്മദ് സിനാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *