KOYILANDY DIARY

The Perfect News Portal

ഷീ – പാഡ് പദ്ധതി ഉദ്ഘാടനം ചെയ്തു

എകരൂൽ: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ ഗവ. സ്കൂളുകളിലേക്കുള്ള ഷീ – പാഡ് പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം പൂനൂർ ജി.എം.യു.പി. സ്കൂളിൽ ബ്ലോക്ക് പഞ്ചായത്തംഗം പി. സാജിദ നിർവ്വഹിച്ചു. വാർഡംഗം സി.പി. കരീം അധ്യക്ഷത വഹിച്ചു. തസ്ലീന എൻ.പി. പദ്ധതി വിശദീകരിച്ചു. അജിത തെറ്റത്ത്, ഷാഫി സഖറിയ, ജാസ്മിൻ, മുഹമ്മദ് സാലിഹ്, സി.ആർ. ദീപ്തി, പ്രധാനാധ്യാപകൻ ഇ. ശശീന്ദ്രദാസ്, സി. റംല എന്നിവർ സംസാരിച്ചു. കെ. ആര്യയുടെ നേതൃത്വത്തിൽ ആർത്തവകാല ശുചിത്വത്തെപ്പറ്റി ബോധവത്കരണ ക്ലാസ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *