KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി യു. പി. സ്കൂളിൽ കർഷക ദിനാഘോഷം

കൊയിലാണ്ടി: ചേമഞ്ചേരി യു. പി. സ്കൂളിൽ കർഷക ദിനാഘോഷം നടന്നു. പഞ്ചായത്തിലെ മികച്ച കർഷകൻ മണ്ണാങ്കണ്ടി അബൂബക്കർ ഹാജി സ്കൂളിലെത്തി കുട്ടികളുമായി കൃഷിയറിവുകൾ പങ്കുവെച്ചു. ചേമഞ്ചേരി യു.പി സ്കൂളിൽ ആരംഭിച്ച കദളീവനം വാഴ കൃഷി പദ്ധതി മണ്ണാങ്കണ്ടി അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പാഠപുസ്തക പഠനത്തോടൊപ്പം പാടത്തെക്കുറിച്ചും കുട്ടികൾ പ്രായോഗികമായി പഠിക്കണമെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.
വിവിധ നാട്ടറിവുകൾ കുട്ടികൾക്ക് പകർന്നു നൽകിയ അദ്ദേഹം വിവിധതരം സസ്യലതാദികളുടെ പ്രത്യേകതകളും ഔഷധ ഗുണങ്ങളും ബോധ്യപ്പെടുത്തി. നാട്ടിൻപുറം നന്മകളാൽ സമൃദ്ധമാകുന്നത് വിവിധതരം സസ്യങ്ങളുടെ വളർച്ചയിലൂടെയാണ്. കുട്ടികൾ നന്മകളുടെ പ്രചാരവാഹകരാകുന്നത് വൃക്ഷലതാദികൾ നട്ടു പരിപാലിക്കുമ്പോഴാണ്.
ഒരു കുട്ടിക്ക് ഒരു വാഴ എന്ന കണക്കിൽ 500 ഓളം വാഴകൾ സ്കൂളിലും വീട്ടിലുമായി നട്ടു വളർത്തുക എന്നതാണ് പദ്ധതി. വലിയ താല്പര്യത്തോടെയാണ് കുട്ടികൾ ഏറ്റെടുത്തത്. സി.കെ.സജിത അധ്യക്ഷത വഹിച്ചു. ശ്രീഷു കെ.കെ, റഹീം ഫൈസി, ഫാത്തിമ, മുഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *