ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 85.13 ശതമാനം വിജയം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വിച്ച്എസ്ഇ രണ്ടാം വര്‍ഷ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 85.13 ശതമാനമാണ് വിജയം. 3,19,782 പേര് വിജയിച്ചു. 2019 ല്‍ 84.33 ആയിരുന്നു വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.77 ശതമാനം കൂടുതല്‍ വിജയം ഇത്തവണ നേടി. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജുലൈ മാസം തന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സേ പരീക്ഷാ തിയതികള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സയന്‍സ് വിഭാഗത്തില്‍ 88.62ശതമാനവും ഹ്യുമാനീറ്റീസ് വിഭാഗത്തില്‍ 77.76 ശതമാനവും കൊമേഴ്സില്‍ 84.52 ശതമാനവുമാണ് വിജയം. ടെക്നിക്കല്‍- 87.94ശതമാനവും ആര്‍ട് (കലാമണ്ഡലം)- 98.75ശതമാനവും വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. 82.19 ശതമാനമാണ് സര്‍ക്കാര്‍ സ്കൂളിലെ വിജയ ശതമാനം. എയ്ഡഡ് 88.01, അണ് എയ്ഡഡ് 81.33, സ്പെഷല്‍ 100. ടെക്നിക്കല്‍ 87.94, കലാമണ്ഡലം 98.75 എന്നിങ്ങനെയും വിജയം നേടി. എറണാകുളത്താണ് ഏറ്റവും ഉയര്‍ന്ന് വിജയ ശതമാനം-89.02. കുറവ് കാസര്‍കോട്-78.68. 114 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി.