KOYILANDY DIARY

The Perfect News Portal

SSLC ഉന്നത വിജയികൾക്ക് ”പുത്തൻപുരയിൽ ശ്രീമതി അമ്മ പ്രതിഭാ പുരസ്കാരം” നൽകി

കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.എസ്.എൽ.സി.ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രതിഭാ പുരസ്കാരം കോഴിക്കോട് കേരള വില്ലയിൽ പുത്തൻപുരയിൽ ശ്രീമതി അമ്മയുടെ സ്മരണയ്ക്കായി അഡ്വ.ആർ.കെ. വേണുനായരുടെ കുടുംബം ഏർപ്പെടുത്തിയ എൻഡോവ്മെൻ്റുകൾ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ എൻഡോവ്മെൻറ് വിതരണം ചെയ്തു. മുൻ എം.എൽ.എ.  പി.വിശ്വൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. 
എസ് എസ്.എൽ .സി .യിൽ ഉന്നത വിജയം നേടിയ പാവപ്പെട്ട നാല് വിദ്യാർത്ഥികൾക്കാണ് എൻഡോവ്മെൻ്റ് നൽകിയത്. പരിപാടിയിൽ  ഇ.എസ്.രാജൻ, ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ പി. വത്സല, യു.കെ. ചന്ദ്രൻ, വത്സൻ മാസ്റ്റർ, ഗോപകുമാർ, പ്രധാന അദ്ധ്യാപിക. പി. ഉഷാകുമാരി ഡോ. കെ.വി. സദാനന്ദൻ, ഡെപ്യൂട്ടി എച്ച്.എം. ഊർമ്മിള ടീച്ചർ, വി.എച്ച്.എസ്.സി.പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, എം.എം.രവീന്ദ്രൻ, വി. സുചീന്ദ്രൻ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *