KOYILANDY DIARY.COM

The Perfect News Portal

സ്കൂളിലേക്കുള്ള ഓട്ടോ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട് : ചെറുവണ്ണൂരില്‍ സ്കൂളിലേക്കുള്ള ഓട്ടോ മറിഞ്ഞ് ഒരാള്‍ മരിച്ചു. യുകെജി വിദ്യാര്‍ഥിയായ നുജ നസ്റ (അഞ്ച്) ആണ് മരിച്ചത്. നാല് കുട്ടികള്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ നുജയ്ക്ക് തലയ്ക്കു പരുക്കേറ്റു. രാവിലെ എട്ടുമണിക്കായിരുന്നു അപകടം. എതിരെവന്ന ബൈക്കിനിട്ട് ഇടിക്കാതിരിക്കാന്‍ ഓട്ടോ വെട്ടിച്ചുമാറ്റുകയായിരുന്നു. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനായില്ലെന്ന് ആശുപത്രിയധികൃതര്‍ അറിയിച്ചു.സെന്റ് ഫ്രാന്‍സിസ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

Share news
error: Content is protected !!