KOYILANDY DIARY.COM

The Perfect News Portal

സിപിഐഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ആര്‍എസ്‌എസ് ശ്രമം

പാനൂര്‍: സിപിഐഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ വീണ്ടും ആര്‍എസ്‌എസ് ശ്രമം. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ചെണ്ടയാട് കുനിമ്മലില്‍ കെ നൗഷാദി (45) നെയാണ് മാരകായുധങ്ങളുമായെത്തിയ ഇരുപതോളം ആര്‍എസ്‌എസ് ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന പൂളാണ്ടി നൗഫലി (40)നും വെട്ടേറ്റു.

ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. കഴുത്തിനും കൈകാലുകള്‍ക്കും വെട്ടേറ്റ നൗഷാദിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു നടന്ന് പോവുകയായിരുന്ന നൗഷാദിനെ കുനിമ്മല്‍ കനാലിനു സമീപം പതിയിരുന്ന ആര്‍എസ്‌എസ് ക്രിമിനലുകളായ കാതലാന്‍ ഷാജി, ശരത്, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

നൗഷാദിനെ ഉടന്‍ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മേഖലയില്‍ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, സിഐ വിവി ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ക്യാമ്പ്‌ ചെയ്യുന്നുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!