സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല: മന്ത്രി ടി. പി രാമകൃഷ്ണന്
കോഴിക്കോട് : സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും നിലവിലെ മദ്യനയം തുടരുമെന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്. മാര്‍ച്ചില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
മദ്യനയത്തിന് എല്ലാ വര്‍ഷവും രൂപം കൊടുക്കാറുണ്ട്. ഇത്തവണയും ഇതിന് മാറ്റമുണ്ടാകില്ല. മറ്റുള്ള കാര്യങ്ങളിലൊന്നും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
സംസ്ഥാനത്ത് ഒന്നാം തീയതികളില്‍ വിദേശമദ്യ വില്‍പ്പനയ്ക്കുള്ള വിലക്ക് നീക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് എക്സൈസ് മന്ത്രിയുടെ പ്രതികരണം.