KOYILANDY DIARY

The Perfect News Portal

പൃ​ഥ്വി​രാ​ജി​നേ​യും പാ​ര്‍​വ​തി​യേ​യും സം​വി​ധാ​യ​ക​ന്‍ ക​മ​ലി​നേ​യും വെ​ല്ലു​വി​ളി​ച്ച്‌ ബിജെപി നേ​താ​വ് ശോ​ഭ ​സു​രേ​ന്ദ്ര​ന്‍

പാ​ല​ക്കാ​ട്: ന​ടീ​ന​ടന്മാരാ​യ പൃ​ഥ്വി​രാ​ജി​നേ​യും പാ​ര്‍​വ​തി​യേ​യും സം​വി​ധാ​യ​ക​ന്‍ ക​മ​ലി​നേ​യും വെ​ല്ലു​വി​ളി​ച്ച്‌ ബിജെപി നേ​താ​വ് ശോ​ഭ ​സു​രേ​ന്ദ്ര​ന്‍. മ​ല​യാ​ള​ സി​നി​മ​യി​ലെ സ്ത്രീ​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച്‌ പ​ഠി​ക്കാ​ന്‍ സര്‍ക്കാ​ര്‍ നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് ഹേ​മ ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ള്‍ അ​ട​ങ്ങു​ന്ന റി​പ്പോ​ര്‍​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി ദി​വ​സ​ങ്ങ​ളാ​യി​ട്ടും സി​നി​മ മേ​ഖ​ല​യി​ല്‍ നി​ന്ന് പ്ര​തി​ക​ര​ണ​മു​ണ്ടാ​കാ​ത്ത​ത് അ​മ്പര​പ്പി​ക്കു​ന്നു​വെ​ന്ന് ശോ​ഭ​ ഫേ​സ്ബു​ക്കില്‍ കുറിച്ചു.

ലൈം​ഗി​ക​ചൂ​ഷ​ണം ഉ​ള്‍​പ്പെ​ടെ ഒ​ട്ടേ​റെ പീ​ഡ​നം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്നു​വെ​ന്ന് അ​ഭി​നേ​താ​ക്ക​ളാ​യ സ്ത്രീ​ക​ള്‍ മൊ​ഴി ന​ല്‍​കി​യെ​ന്ന് ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. പൗ​ര​ത്വ പ്ര​ശ്ന​ത്തി​ല്‍ തെ​രു​വി​ലി​റ​ങ്ങി സ​മ​രം ചെ​യ്യു​ക​യും സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ്ര​ച​ര​ണം ന​ട​ത്തു​ക​യും ചെ​യ്ത പൃ​ഥ്വി​രാ​ജ്, പാ​ര്‍​വ​തി, ക​മ​ല്‍ എ​ന്നി​വ​രു​ടെ​യൊ​ന്നും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത സ്വ​ന്തം സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ കാ​ണു​ന്നി​ല്ലെ​ന്ന് ശോ​ഭ വിമര്‍ശിച്ചു.

ക​മ്മീ​ഷ​ന്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍​ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച്‌ സ​ര്‍​ക്കാ​രി​നോ​ട് ചോ​ദി​ക്കാ​നോ സ്ത്രീ​ക​ളു​ടെ മാ​ന​ത്തി​ന് വി​ല ക​ല്‍​പി​ക്കാ​ത്ത കാ​സ്റ്റിം​ഗ് കൗ​ച്ചു​കാ​രെ എ​ന്നെ​ന്നേ​ക്കു​മാ​യി ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കാ​നോ ഇ​വ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. സ്ഥി​രം പ്ര​ക്ഷോ​ഭ​കാ​രി​ക​ളാ​യ സി​നി​മാ​ക്കാ​രി​ല്‍ ചി​ല​രു​ടെ ഈ ​കാ​ര്യ​ത്തി​ലെ മൗ​ന​ത്തി​ന്‍റെ കാ​ര​ണം ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ പൂ​ര്‍​ണ​രൂ​പം പു​റ​ത്തു​വ​രു​ന്ന​തോ​ടെ വ്യ​ക്ത​മാ​കു​മെ​ന്നും ശോ​ഭ​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *