KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത കാറ്റും മ‍ഴയും

സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത കാറ്റും മ‍ഴയും. വെള്ളിയാഴ്ച മുതല്‍29 വരെ കേരളത്തില്‍ ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

കന്യാകുമാരിയുടെ തെക്കുഭാഗത്തും ശ്രീലങ്കാ തീരത്തിനടുത്തും രണ്ട് അന്തരീക്ഷച്ചുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ അന്തരീക്ഷച്ചുഴികളുടെ സ്വാധീനമാണ് കേരളത്തില്‍ മഴയും കാറ്റും ശക്തമാകാന്‍ കാരണം.

കാറ്റിന്റെ വേഗത മണിക്കൂറില്‍ 35-45 കിലോമീറ്ററായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!