KOYILANDY DIARY.COM

The Perfect News Portal

ശരീരഭാഷയും, കടക്കു പുറത്തും, നിറവും നോക്കിയല്ല പിണറായിയെ വിലയിരുത്തേണ്ടത്: വെള്ളാപ്പള്ളി

ശരീരഭാഷയും കടക്കു പുറത്തും നിറവും നോക്കിയല്ല പിണറായിയെ വിലയിരുത്തേണ്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍. പിണറായി സാധാരണക്കാരോടു കാണിക്കുന്ന നീതിയും ധര്‍മ്മവും നോക്കി വേണം അദ്ദേഹത്തെ വിലയിരുത്തേണ്ടത്.

പിണറായി ഈഴവനായതുകൊണ്ടാണ് ഇത്രയും വിമര്‍ശനം ഏറ്റുവാങ്ങുന്നതെന്നും മുമ്ബ് ആര്‍.ശങ്കറും വി.എസ്.അച്യുതാനന്ദനും ഗാരിയമ്മയും ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ലോകസഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രിയ കക്ഷികള്‍ ഒന്നും തോറ്റില്ലെന്നും ജനങ്ങളാണ് പരാജയപ്പെട്ടതെന്നും വെള്ളാപ്പള്ളി കുട്ടിച്ചേര്‍ത്തു.

ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം കേന്ദ്ര വനിതാസംഘം സംസ്ഥാന കലാ കായികോത്സവ സമാപന സമ്മേളനം വൈക്കത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!