KOYILANDY DIARY.COM

The Perfect News Portal

വിഷരഹിത പച്ചക്കറിയുടെ കാര്യത്തില്‍ സ്വയം പര്യാപ്ത എന്ന ലക്ഷ്യവുമായി നാദാപുരം ഗ്രാമ പഞ്ചായത്ത്

നാദാപുരം: വിഷരഹിത പച്ചക്കറിയുടെ കാര്യത്തില്‍ സ്വയം പര്യാപ്ത എന്ന ലക്ഷ്യവുമായി നാദാപുരം ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ ഇരുപത്തിരണ്ടു വാര്‍ഡുകളിലെ ഒമ്ബതിനായിരം കുടുംബങ്ങള്‍ക്ക് കൃഷിക്കാവശ്യമായ വിത്തുകള്‍ നാദാപുരം കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്തു.

വിഷ രഹിത പച്ചക്കറികള്‍ വീടുകളില്‍ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം കുടുംബങ്ങള്‍ക്ക് വരുമാനവും. പഞ്ചായത്തിലെ ആവശ്യം കഴിഞ്ഞ് മിച്ചം വരുന്ന പച്ചക്കറികള്‍ ഗ്രാമ ചന്തകള്‍ വഴി വിപണനം ചെയ്യാനുള്ള സംവിധാനങ്ങളും ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കും. പ്രാരംഭ ഘട്ടത്തില്‍ അഞ്ചു ലക്ഷം രൂപയാണ് ഇതിനായി ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീക്കി വെച്ചിട്ടുള്ളത്.

പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.സഫീറ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.വി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം.പി.സൂപ്പി, വി.വി.മുഹമ്മദലി, സി.കെ.നാസര്‍, പി.കെ.കൃഷ്ണന്‍, കൃഷി ഓഫിസര്‍ യു.റൈഹാനത്ത്, കൃഷി അസിസ്റ്റന്‍റുമാരായ ഷിബു തോമസ്, ബീന എന്നിവര്‍ പ്രസംഗിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!