KOYILANDY DIARY.COM

The Perfect News Portal

വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ

ഡല്‍ഹി: വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കാന്‍ നിയമ കമ്മീഷന്റെ ശുപാര്‍ശ. ജനനം, മരണം, വിവാഹം എന്നിവ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുന്നത് പഠിച്ച ജസ്റ്റിസ് ബി.എസ് ചൗഹാന്‍ അദ്ധ്യക്ഷനായ സമിതിയാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

വിവാഹ തട്ടിപ്പുകള്‍ തടയുക, ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെ ജീവനാംശം നിഷേധിക്കുന്നത് തടയുക എന്നിവ ലക്ഷ്യം വച്ചാണ് പുതിയ നിര്‍ദേശം നടപ്പിലാക്കുന്നത്. ഇത് കൂടാതെ 30 ദിവസത്തിനുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കാനും സമിതി ശുപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ച്‌ 270 പേജുള്ള റിപ്പോര്‍ട്ട് കമ്മീഷന്‍ നിയമമന്ത്രി രവി ശങ്കര്‍ പ്രസാദിന് സമര്‍പ്പിച്ചു.

ജനനം, മരണം, വിവാഹം എന്നിവ രജിസ്റ്റര്‍ ചെയ്യാന്‍ ഏകീകൃത മാര്‍ഗം വേണമെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ആധാര്‍ ലിങ്ക് ചെയ്യണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. നിരീക്ഷണങ്ങള്‍ എളുപ്പമാക്കാന്‍ ഇത് സഹായിക്കുമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!