KOYILANDY DIARY

The Perfect News Portal

തുറയൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്ക്

പയ്യോളി: തുറയൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍  കാര്‍യാത്രക്കാര്‍ക്ക്  ഗുരുതര പരിക്ക് . പേരാമ്പ്ര  ഭാഗത്തേക്ക് പോകുകയായിരുന്ന   ബസും,  പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന  കെ.എല്‍.18 എന്‍ 320 കാറുമാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ് വൈകിട്ട് നാല് മണിയോട് കൂടിയായിരുന്നു സംഭവം. അപകടത്തില്‍  വേളം സ്വദേശികളായ  പൂളക്കൂല്‍ മീത്തല്‍ കോടേരികണ്ടി ബജിലേഷ് (27)നും ഭാര്യക്കുമാണ്  പരിക്കേറ്റത്.   ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *