KOYILANDY DIARY.COM

The Perfect News Portal

വളാഞ്ചേരിയില്‍ ബൈക്ക് യാത്രക്കാരന്‍ ടാങ്കര്‍ ലോറി കയറി മരിച്ചു

മലപ്പുറം: വളാഞ്ചേരിയില്‍ ടാങ്കര്‍ ലോറി കയറി ബൈക്ക് യാത്രക്കാരന്‍  മരിച്ചു. ഇബ്രാഹിം(28) ആണ് മരിച്ചത്. വളാഞ്ചേരിക്ക് സമീപം കരിപ്പോളില്‍ വെച്ച്‌ 11 മണിക്കാണ് അപകടം നടന്നത്.

ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് ഓട്ടോയില്‍ തട്ടുകയും ഇദ്ദേഹം റോഡിലേക്ക് വീഴുകയുമായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ടാങ്കര്‍ലോറിയാണ് ഇബ്രാഹിമിന്റെ ദേഹത്ത് കയറിയത്.

അപകടത്തില്‍ ഇബ്രാഹിം തല്‍ക്ഷണം മരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വളാഞ്ചേരി നടക്കാവ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!