KOYILANDY DIARY

The Perfect News Portal

വൈഷ്ണവ് ഇനി റഹ്മാന്റെ ഗായകന്‍

ഇന്ത്യന്‍ ഐഡല്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് വൈഷ്ണവ് ഗിരീഷ് എന്ന മലയാളി പയ്യന്‍ തരംഗമായി മാറിയത്. സിടിവിയുടെ സരിഗമപ ലിറ്റില്‍ ചാമ്പ്യന്‍സിലും സമാനമായ നേട്ടം ആവര്‍ത്തിച്ച്‌ ചരിത്രം കുറിച്ച വെെഷ്ണവ് തന്റെ സ്വപ്നങ്ങള്‍ സഫലമായതിന്റെ സന്തോഷത്തിലാണ്.

ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എ.ആര്‍ റഹ്മാനൊപ്പം പാടാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ടെനന്‍ഡല്‍ ഫിലിംസിന്റെ നൂറാമത്തെ ചിത്രമായ ‘മേര്‍സലിന്റെ’ പ്രചരണാര്‍ഥം സംഘടിപ്പിച്ച പരിപാടിയില്‍ എ.ആര്‍ റഹ്മാനൊപ്പം വെെഷ്ണവ് സംഗീത വിരുന്നൊരുക്കി ആരാധക ശ്രദ്ധ നേടിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *