KOYILANDY DIARY.COM

The Perfect News Portal

ലോറി ബൈക്കിലിടിച്ച്‌ കാസര്‍ഗോഡ് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍ഗോഡ്: ജുമുഅ കഴിഞ്ഞ് കോളജിലേക്ക് മടങ്ങവെ ലോറി ബൈക്കിലിടിച്ച്‌ കാസര്‍ഗോഡ് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. ബൈക്ക് യാത്രികനായ കാഞ്ഞങ്ങാട് കൊളവയല്‍ പാലക്കിയിലെ അബ്ദുല്‍ കരീമിന്റെ മകന്‍ മുഹമ്മദ് സഫ് വാന്‍ (21),മലപ്പുറം വേങ്ങര സ്വദേശി നൂറുദ്ദീന്‍ (21)ന് ആണ് മരിച്ചത്. വയനാട് ലക്കിടിയിലാണ് അപകടം നടന്നത്. വയനാട് ലക്കിടി ഓറിയന്റ് ആര്‍ട്സ് കോളജിലെ വിദ്യര്‍ത്ഥികളാണ് ഇരുവരും.

അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച ലോറി ബൈക്കിലിടിക്കുകയായിരുന്നു. സഫ് വാനും നൂറുദ്ദീനും ജുമാ നമസ്കാരം കഴിഞ്ഞ് കോളജിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും അപ്പോഴേക്കും സഫ്വാന്‍ മരിച്ചിരുന്നു. സഹോദരങ്ങള്‍: ഫഹീം, സഫൂറ, ഫൈസാന്‍.

വയനാട് വൈത്തിരി ലക്കടിയില്‍ ലോറി ബൈക്കിലിടിച്ച്‌ മരിച്ച കാഞ്ഞങ്ങാട് കൊളവയലിലെ സി.കെ സഫ്വാന്റെ മൃതദേഹം ഇന്ന് രാവിലെ പത്തരയോടെ കൊളവയലിലെ ജുമാമസ്ജിദില്‍ ഖബറടക്കി. അപകടത്തില്‍ പരിക്കേറ്റ സുഹൃത്ത് മലപ്പുറം വേങ്ങരയിലെ അബുവിന്റെ മകന്‍ നസറുദ്ധീന്‍ ഇന്ന് രാവിലെ ആശുപത്രിയില്‍ വെച്ച്‌ മരിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സഫ്വാന്റെ മൃതദേഹം കൊളവയലിലെ വീട്ടിലെത്തിച്ചത്. നിരവധി പേരാണ് അവസാന നോക്കുകാണാന്‍ സഫ്വാന്റെ വീട്ടിലെത്തിയത്.

വയനാട് വൈത്തിരി ലക്കടി ഓറിയന്റല്‍ കോളേജിലെ അവസാനവര്‍ഷ ട്രാവല്‍ ആന്‍ഡ് ടുറിസം വിദ്യാര്‍ത്ഥിയായ സഫ്വാന്‍ കാഞ്ഞങ്ങാട് കോട്ടച്ചേരി പാലക്കി ട്രേഡേഴ്സ് ഉടമ കൊളവയലിലെ അബ്ദുള്‍ കരീമിന്റെ മകനാണ്. ഇന്നലെ ഉച്ചയ്ക്ക് ജുമുഅ നിസ്കാരം കഴിഞ്ഞ് സുഹൃത്ത് നസ്റുദീനൊപ്പം കോളേജിലേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സഫ്വാന്‍ ഇന്നലെ വൈകിട്ടും നസ്റുദീന്‍ ഇന്നുരാവിലെയും മരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!