KOYILANDY DIARY.COM

The Perfect News Portal

ലിനിയുടെ ത്യാഗത്തിന്‌ ആദരവുമായി നഴ്‌സുമാര്‍ ഒത്തുചേര്‍ന്നു

കോഴിക്കോട‌്: നേഴ‌്സിങ് സേവന ചരിത്രത്തിലെ മഹത്തായ ത്യാഗത്തിന്റെ പര്യായമായ ലിനിയുടെ സ‌്മരണ പുതുക്കാന്‍ കോഴിക്കോ‌ട‌് നേഴ‌്സുമാര്‍ ഒത്തുചേര്‍ന്നു. നിപ ഭീതിയില്‍ ഒരിക്കല്‍ ഒറ്റപ്പെട്ടുപോയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹാളിലായിരുന്നു പരിപാടി. ലിനിയുടെ ഭര്‍ത്താവും മക്കളും പങ്കെടുത്ത പരിപാടിയില്‍ മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതിയും സിനിമാതാരം പാര്‍വതി തിരുവോത്തും ലിനിയുടെ ഓര്‍മകള്‍ പങ്കുവച്ചു.

കേരള ഗവ. നേഴ‌്സ‌സ‌് അസോസിയേഷനാണ‌് ചടങ്ങ‌് സംഘടിപ്പിച്ചത‌്. ചടങ്ങ‌് ഉദ‌്ഘാടനം ചെയ‌്ത പി കെ ശ്രീമതി എംപിയും മുഖ്യാതിഥി നടി പാര്‍വതി തിരുവോത്തും ലിനിയുടെ മക്കളായ റിഥുലിനെയും സിദ്ധാര്‍ഥിനെയും ചേര്‍ത്തുപിടിച്ചു ലാളിച്ചു. സ‌്നേഹത്തിന്റെയും സേവനത്തിന്റെയും മൂര്‍ത്തീമത‌് ഭാവമാണ‌് ലിനിയെന്ന‌് ഉദ‌്ഘാടന പ്രസംഗത്തില്‍ പി കെ ശ്രീമതി അനുസ‌്മരിച്ചു. സമൂഹത്തിന‌് ലിനിയോടുള്ള ആദരവാണ‌് തങ്ങളുടെ കരുത്തെന്നും ലിനിയുടെ ഭര്‍ത്താവ‌് സജീഷ‌് പറഞ്ഞു‌.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!