KOYILANDY DIARY.COM

The Perfect News Portal

യൂണിഫോം ധരിച്ച്‌ അടിച്ച്‌ പൂസായിപരാക്രമം കാട്ടിയ വനിതാ പൊലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

ചെന്നൈ: പൊലീസുകാര്‍ നിയമം പരിപാലിക്കേണ്ടവരാണ്. നിയമം സംരക്ഷിക്കുന്നതും പൊലീസ് സംവിധാനത്തിലൂടെയാണ്. എന്നാല്‍ ചിലയിടങ്ങളില്‍ പൊലീസുകാര്‍ തന്നെ നിയമലംഘകരായാ മാറാറുണ്ട്.

മദ്യിപിച്ച്‌ വാഹനമോടിക്കുന്നവരെ നിയമത്തിന് മുന്നിലെത്തുക്കേണ്ട പൊലീസുകാരി പൊലീസ് ജീപ്പില്‍ അടിച്ചു ഫിറ്റായ അലമ്ബുണ്ടാക്കിയാല്‍ എന്തുചെയ്യും. അതിനുള്ള ഉത്തരമാണ് ചെന്നൈയില്‍ നിന്നും പുറത്തുവന്നത്.

പൊലീസ് ജീപ്പില്‍ യൂണിഫോം ധരിച്ച്‌ അടിച്ച്‌ പൂസായി പരാക്രമം കാട്ടിയ യുവതിയുടെ പണി പോയി. യൂണിഫോം ധരിച്ച്‌ കൊണ്ട് പൊലീസ് ജീപ്പിലിരിന്ന് മദ്യപിക്കുന്ന വീഡിയോ വൈറലായതോടെ വനിതാ പൊലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു.

തമിഴ്‌നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. പൊലീസുകാരിയുടെ പ്രവൃത്തി വകുപ്പിന് മുഴുവന്‍ നാണക്കേടാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കടുത്ത നടപടിയുണ്ടായിരിക്കുന്നത്.

പൊലീസുകാരി ഡ്യൂട്ടിയിലായിരുന്നില്ലെന്നും ഒരു ബന്ധുവിന്റെ വീട്ടിലെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു മദ്യപാനമെന്ന് നടപടി വിശദീകരിച്ച ദിണ്ഡിഗല്‍ എസ് പി ശക്തിവേല്‍ പറഞ്ഞു. യൂണിഫോമില്‍ പൊലീസ് ജീപ്പിനകത്ത് മദ്യപിച്ചത് അച്ചടക്ക ലംഘനമായതിനാലാണ് നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!