മുംബൈയില്‍ മുന്നുനില കെട്ടിടം തകര്‍ന്നുവീണു
മുംബൈ: ഭിണ്ടി ബസാറില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണു നിരവധിപ്പേര്‍ കുടങ്ങിയതായി സംശയം.ഇന്ന് പുലര്‍ച്ചെ 8.42 നാണ് അപകടം നടന്നത്. മൗലാന ഷൗക്കത്ത് അലി റോഡിലുള്ള അര്‍സിവാല എന്ന കെട്ടിടമാണ് തകര്‍ന്നത്.
മുന്നുപേരെ രക്ഷപ്പെടുത്തി.ഏത്രപേര് കെട്ടിടത്തിലുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടില്ല. ഇതില്‍ ഏകദേശം 24 പേര് താമസിക്കുന്നുണ്ടെന്നാണ് വിവരം. അപകടം നടക്കുമ്ബോള്‍ കെട്ടിടത്തില്‍ ഏത്രപേരുണ്ടായിരുന്നുവെന്നതിനെക്കു റിച്ച് വിവരങ്ങളില്ല. 10 യൂണിറ്റ് അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനത്തിനായി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.