KOYILANDY DIARY

The Perfect News Portal

ഫ്രീ ബേര്‍ഡ്സ് ഷെല്‍ട്ടല്‍ ഹോമിലെ കുരുന്നുകള്‍ക്ക് കോര്‍പ്പറേഷന്‍ ജീവനക്കാരുടെ ഓണസമ്മാനം

കോഴിക്കോട്: ഫ്രീ ബേര്‍ഡ്സ് ഷെല്‍ട്ടല്‍ ഹോമിലെ കുരുന്നുകള്‍ക്ക് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷനിലെ ജീവനക്കാരുടെ കൂട്ടായ്മ ‘ബ്രിങ് ദി സ്മൈല്‍ ബാക്കി’ന്റെ ഓണസമ്മാനം. ജീവനക്കാര്‍ ചേര്‍ന്ന് 17 പുതിയ കിടക്കകളാണ് കുട്ടികള്‍ക്കായി നല്‍കിയത്.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കിടക്ക കൈമാറി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം. രാധാകൃഷ്ണന്‍, കെ.വി. ബാബുരാജ്, എം.സി. അനില്‍ കുമാര്‍, കൂട്ടായ്മയുടെ പ്രവര്‍ത്തകരായ ഡി. പ്രസീത, സി. ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *