KOYILANDY DIARY

The Perfect News Portal

കോട്ടപ്പറമ്പ്‌ ആശുപത്രിയിലേക്ക് ഉപകരണങ്ങള്‍ നല്‍കി

കോഴിക്കോട്: റോട്ടറി കാലിക്കറ്റ് മിഡ്ടൗണിന്റെ നേതൃത്വത്തില്‍ കോട്ടപ്പറമ്പ്‌ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപ
ത്രിയിലേക്ക് ഉപകരണങ്ങള്‍ നല്‍കി. രക്തബാങ്കിലേക്കുള്ള കൗച്ച്‌, എ.സി, ഇന്‍ഡസ്ട്രിയല്‍ റെഫ്രിജറേറ്റര്‍ എന്നിവയാണ് കൈമാറിയത്. മൂന്നുലക്ഷം രൂപ ചെലവഴിച്ചാണ് ഇവ നല്‍കിയത്.

റോട്ടറി ജില്ലാ ഗവര്‍ണര്‍ പി.എം. ശിവശങ്കരന്‍ മുഖ്യാതിഥിയായി. മിഡ്ടൗണ്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് ഹസന്‍ അധ്യക്ഷനായി. ആസ്പത്രി സൂപ്രണ്ട് ഡോ. കെ.സി. രമേശന്‍, ഡോ. ടി. മോഹന്‍ദാസ്, ഡോ. രാജേഷ് സുഭാഷ്, അഗസ്റ്റിന്‍ ജോസഫ്, അശോകന്‍ ആലപ്രത്ത്, ആര്‍. ജയന്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *