മാതൃക റസിഡൻ്റ്സ് അസോസിയേഷൻ ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്തു
കൊയിലാണ്ടി: കൊറോണ വൈറസ് ഭീതിയിൽ നാടാകെ നിശ്ചലാവസ്ഥയിലായപ്പോൾ പ്രദേശവാസികൾക്ക് സ്വാന്തനവുമായി കൊയിലാണ്ടി കൊരയങ്ങാട് മാതൃക റസിഡൻ്റ്സ് അസോസിയേഷൻ. അസോസിയേഷൻ പരിധിയിലുള്ള കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് നൽകിയാണ് ഇവർ വേറിട്ട പ്രവർത്തനം നടത്തുന്നത്. നിരവധി കുടുംബങ്ങൾക്ക് സൌജന്യമായി അവശ്യസാധനങ്ങൾ വിതരണം ചെയതു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ കൗൺസിലർ ഷീബാ സതീശൻ നിർവ്വഹിച്ചു.
കൊറോണ ഭീതിയുടെ പാശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ച എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ് ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്തത്. പരിപാടിയിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി റിയേഷ് ബാബു, പ്രസിഡണ്ട് രവി, ട്രഷറർ ബാബുരാജ്, ടി എം, മുരളി കൃഷ്ണൻ, സുജിത്ത് വി. പി, നിതിൻ കരയിൽ, രാഘവൻ ടി.പി, വിനോദ് കണ്ണഞ്ചേരി എന്നിവർ നേതൃത്യം നൽകി.