KOYILANDY DIARY

The Perfect News Portal

മെഡിക്കൽ കോളജിൽ വെൻ്റിലേറ്റർ സൗകര്യം ഒരുക്കാൻ കെ. ദാസൻ MLA 15 ലക്ഷം അനുവദിച്ചു

കൊയിലാണ്ടി: കോവിഡ് 19  അടിയന്തര സാഹചര്യങ്ങളെ മുന്നില്‍ കണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജ്  ആശുപത്രിയില്‍ വെൻ്റിലേറ്റര്‍ സൗകര്യം ഒരുക്കാന്‍ കെ. ദാസൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ചു.   ഉടൻതന്നെ ജില്ലാ ഭരണകൂടം അടിയന്തര ഭരണാനുമതി ഉത്തരവ് നൽകിയതായും എം.എല്‍.എ അറിയിച്ചു.  കോഴിക്കോട് മെഡിക്കൽ കോളജിൽ കൊറോണ വൈറസ് ബാധിതരായ രോഗികൾക്ക് ഉപയോഗപ്പെടുത്താനായാണ് വെന്റിലേറ്റർ സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *