KOYILANDY DIARY.COM

The Perfect News Portal

മഡുറോ സ്ഥാനമൊഴിഞ്ഞാല്‍ വെനസ്വേലയില്‍ ഡോളറുകള്‍ ഒഴുക്കും: അമേരിക്ക

വാഷിങ‌്ടണ്‍: പ്രസിഡന്റ‌് നിക്കോളാസ‌് മഡുറോ സ്ഥാനമൊഴിഞ്ഞാല്‍ വെനസ്വേലയില്‍ കോടിക്കണക്കിന‌ു ഡോളറുകള്‍ ഒഴുക്കുമെന്ന‌് വൈറ്റ‌് ഹൗസിലെ മുതിര്‍ന്ന സാമ്ബത്തിക ഉപദേഷ്ടാവ‌് ലാറി കുട‌്ലോവ‌്.

അമേരിക്ക ഏര്‍പ്പെടുത്തിയ നിരോധനംമൂലം എണ്ണവ്യാപാരത്തില്‍ കനത്ത നഷ്ടം നേരിടുന്ന വെനസ്വേലയെ പുനരധിവസിപ്പിക്കാന്‍ എന്ന പേരിലാകും തുക നല്‍കുക.

നിലവില്‍ 400 കോടി ഡോളറിന്റെ സഹായഹസ‌്തം നല്‍കാന്‍ തീരുമാനമായിട്ടുണ്ടെന്നും ലാറി കൂട്ടിച്ചേര്‍ത്തു. ഉടന്‍തന്നെ മഡുറോയുടെ രാജിവാര്‍ത്ത കേള്‍ക്കാമെന്നും ലാറി പറഞ്ഞു

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!