KOYILANDY DIARY

The Perfect News Portal

യുവാവ് പാറക്കുളത്തിൽ വീണ് മരിച്ചു

കൊയിലാണ്ടി: യുവാവ് പാറക്കുളത്തിൽ വീണ് മരിച്ചു. പള്ളിക്കര ജന്നത്ത് മൻസിൽ മുഹമ്മദ് ഹൈസം (20) നെ യാണ് കാപ്പാട് പാറക്കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വധൂഗൃഹത്തിൽ എത്തിയതായിരുന്നു. കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു.

വെള്ളിയാഴ്ച 11 മണിയോടെയാണ് പാറക്കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. പരേതനായ അബ്ദുള്ളയുടെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ. സഹൽ, സുഹൈൽ ഹൈതമി, തസ്നീം, നസീമ.

Leave a Reply

Your email address will not be published. Required fields are marked *