KOYILANDY DIARY.COM

The Perfect News Portal

ഭിന്നലിംഗക്കാര്‍ക്ക് വീണ്ടും പോലീസ് മര്‍ദ്ദനം

കോഴിക്കോട്: നഗരത്തിലെ ഭിന്നലിംഗക്കാര്‍ക്ക് വീണ്ടും പോലീസ് മര്‍ദ്ദനം. കാരണമില്ലാതെ കസ്റ്റഡിയിലെടുത്ത ഇവരെ ശരീരപരിശോധന നടത്തിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

ഒരാഴ്ച്ചയോളമായി ഭിന്നലിംഗക്കാര്‍ക്കെതിരെ നഗരത്തില്‍ ആക്രമണങ്ങള്‍ നടന്നുവരികയാണെന്ന് ഇവര്‍ പറയുന്നു. കാരണമില്ലാതെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച്‌ വിട്ടയക്കാറാണ് പതിവ്‌. സാരമായി പരിക്കേറ്റവരെ കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ പരിശോധന തേടി.

ജില്ലയിലെ ഭിന്നലിംഗക്കാര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇത്തരത്തില്‍ നിരവധി പരാതികളാണ് പോലീസിനെതിരെ ഉയര്‍ന്നിരിക്കുന്നത്.

 

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!