KOYILANDY DIARY.COM

The Perfect News Portal

ബോളിവുഡ് നടി കൃതിക ചൗധരിയുടെ മരണത്തില്‍ നിര്‍ണായക വഴിതിരിവ്

മുംബൈ: ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരി(27)യുടെ മരണത്തില്‍ നിര്‍ണായക വഴിതിരിവ്. കൃതിക കൊല്ലപ്പെട്ടത് പീഡന ശ്രമത്തിനിടെയാണെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കൃതികയുടെ സുഹൃത്തിനെയും, ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞദിവസം അന്ധേരി വെസ്റ്റിലെ ഫ്ളാറ്റിലാണ് നടിയുടെ മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇരുമ്പുവടികൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫ് ളാറ്റില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ കളവ് പോയിട്ടുണ്ടെന്ന് സഹോദരന്‍ ദീപക് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 25ന് ഹരിദ്വാറിലെ കുടുംബപരിപാടിയില്‍ പങ്കെടുത്തശേഷം മേയ് മൂന്നിനാണ് കൃതിക മുംബൈയില്‍ തിരിച്ചെത്തിയത്. അഞ്ചുവര്‍ഷം മുമ്പ് വിവാഹമോചിതയായ ഇവര്‍, ഒമ്പതുവര്‍ഷമായി മുംബൈയിലാണ് താമസം.

ഹരിദ്വാര്‍ സ്വദേശിയായ കൃതിക 2013ല്‍ ഇറങ്ങിയ കങ്കണാ റൗത്ത് ചിത്രം രാജ്ജോയില്‍ അഭിനയിച്ചിരുന്നു. നിരവധി ടെലിവിഷന്‍ പരമ്പരകളിലും കൃതിക അഭിയിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!