KOYILANDY DIARY

The Perfect News Portal

ജില്ലയിലെ ഖര മാലിന്യ സംസ്‌കരണ തൊഴിലാളികള്‍ പണിമുടക്കുന്നു

കോഴിക്കോട്: ജില്ലയിലെ ഖര മാലിന്യ സംസ്‌കരണ തൊഴിലാളികള്‍ പണിമുടക്കുന്നു. തങ്ങളെ താത്കാലിക ജീവനക്കാരായി പരിഗണിക്കുക, വേതന വര്‍ദ്ധനവ് നടപ്പിലാക്കുക,ആരോഗ്യ സുരക്ഷ സംവിധാനങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം. തുച്ഛമായ പ്രതിഫലം ആണ് തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.

താത്കാലിക ജീവനക്കാരായി നിയമിച്ചാല്‍ ദിവസം 300 രൂപയെങ്കിലും ലഭിക്കും. മഴക്കാലത്ത് പോലും സുരക്ഷിതമായി ജോലി ചെയ്യാനുള്ള ഒെരു സംവിധാനവും തങ്ങള്‍ക്ക് ഇല്ലെന്നും ഇവര്‍ പരാതിപെടുന്നു. മാസ്ക്, ഗ്ലൗസ്‌ ,ഡെറ്റോള്‍ തുടങ്ങിയ പ്രാഥമിക സംവിധാനങ്ങള്‍ പോലും ഇല്ലാതെ ഇനി ജോലിക്കായി ഇറങ്ങില്ല എന്ന നിലപാടിലാണ് 400 ഓളം വരുന്ന തൊഴിലാളികള്‍.

 

Leave a Reply

Your email address will not be published. Required fields are marked *