ബി.ജെ.പി. പ്രവര്‍ത്തകന്റെ വീടിന് ബോംബെറിഞ്ഞു
കക്കട്ടില്‍: പാതിരിപ്പറ്റ കാപ്പുംചാലില്‍ ബി.ജെ.പി. പ്രവര്‍ത്തകന്റെ വീടിന് ബോംബെറിഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വാതുക്കല് പറമ്പത്ത് ജിതേഷി(നന്ദന്) ന്റെ വീടിനുനേരെയാണ് തിങ്കളാഴ്ച രാത്രി ബോംബെറിഞ്ഞത്.
വീട്ടുവരാന്തയിലെ ചുമരില്‍ തട്ടിയാണ് ബോംബ് പൊട്ടിയത്. ചുമരിലുള്ള ട്യൂബ് ലൈറ്റ് തകര്‍ന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ബോധരഹിതയായ ജിതേഷിന്റെ ഭാര്യ ബിജി(25)യെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ബോംബ് സ്ഫോടനത്തിനുശേഷം വീടിന് നേരെ കല്ലേറും നടന്നു. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു
കഴിഞ്ഞദിവസം പാതിരിപ്പറ്റ ചെറിയ കൈവേലിയില്‍ ബി.ജെ.പി. പൊതുയോഗം നടക്കുന്ന സ്ഥലത്തിനടുത്ത് ബോംബ് സ്ഫോടനം നടന്നിരുന്നു.
Advertisements