KOYILANDY DIARY.COM

The Perfect News Portal

പ്രൊഫസർ കൽപ്പറ്റ നാരായണന് കൊയിലാണ്ടി പൗരാവലിയുടെ സ്വീകരണം നൽകുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു

.

കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി നിയമിതനായ കവിയും, പ്രഭാഷകനും, എഴുത്തുകാരനുമായ പ്രൊഫസർ കൽപ്പറ്റ നാരായണന് കൊയിലാണ്ടി പൗരാവലിയുടെ സ്വീകരണം നൽകുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ അഡ്വ: പ്രവീൺ കുമാർ ചെയർമാനും മുൻ നഗരസഭാ ചെയർപേഴ്സൺ കെ. ശാന്ത കൺവീനറുമായ സംഘാടക സമിതിയാണ് രൂപീകരിച്ചത്.

 

യോഗത്തിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ നഗരസഭാ- പഞ്ചായത്ത് സാരഥികൾ അംഗങ്ങൾ, സാംസ്‌കാരിക പ്രവർത്തകർ വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നവംബർ 17 ന് നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ പ്രസിദ്ധ എഴുത്തുകാരൻ ജയമോഹൻ, ദളിത്ത് എഴുത്തുകാരനും ഏക്റ്റിവിസ്റ്റുമായ ശരൺ കുമാർ ലിംബാളെ, കേരളത്തിലെ എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും. സ്വാഗതസംഘം രൂപീകരണയോഗത്തിൽ വിജയരാഘവൻ ചേലിയ അധ്യക്ഷത വഹിച്ചു. എംഎൽഎ പ്രവീൺ കുമാർ ഉദ്‌ഘാടനം ചെയ്തു.

 

കൊയിലാണ്ടി നഗരസഭാ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ദൃശ്യ എം, കൗൺസിലർമാരായ കെ.കെ. ദാമോദരൻ, രമ്യ മനോജ്, എൻ വി. ബാലകൃഷ്ണൻ, ഇ.കെ. അജിത്ത്, രാജേഷ് കീഴരിയൂർ, സുനിൽ മോഹൻ, പി.വി. രാജു മാസ്റ്റർ, എം.പി. ശിവാനന്ദൻ, സമദ് പൂക്കാട്, അരുൺ മണമൽ എൻ.കെ. മുരളി എന്നിവർ സംസാരിച്ചു. എൻ.വി. മുരളി സ്വാഗതവും ടി. എം. രാജേഷ് നന്ദിയും പറഞ്ഞു.

 

Share news