KOYILANDY DIARY.COM

The Perfect News Portal

പയ്യോളി ജി.വി.എച്ച്‌.എസ്.എസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്

പയ്യോളി: പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഹൈസ്കൂള്‍, എച്ച്‌.എസ്.എസ്., വി.എച്ച്‌.എസ്.എസ്. എന്നീ വിഭാഗങ്ങളുടെ സമഗ്രവികസനം ലക്ഷ്യം വെയ്ക്കുന്ന മാസ്റ്റര്‍പ്ലാനിന് 27 കോടിരൂപ മതിപ്പ് ചെലവാണ് കണക്കാക്കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിയാണ് പ്ലാന്‍ തയ്യാറാക്കിയത്. അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കും.

കെ. ദാസന്‍ എം.എല്‍.എ.യുടെ ശ്രമഫലമായാണ് സര്‍ക്കാരിന്റെ അന്താരാഷ്ട്ര പദ്ധതിയില്‍പ്പെടുത്തിയത്. സംസ്ഥാന ബജറ്റില്‍ ഈവര്‍ഷം മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്ത് ദ്വൈവാര്‍ഷിക പട്ടികയില്‍പ്പെടുത്തി ഒരുകോടി നല്‍കും. എം.എല്‍.എ.യുടെ ഡിപ്പ്പദ്ധതിയില്‍ 2.2 കോടി രൂപയുടെ കെട്ടിടം ഈയിടെ നിര്‍മിച്ചു.

പദ്ധതിയുടെ ഭാഗമായി ഹൈടെക് ക്ലാസ്, ആധുനിക ലബോറട്ടറികള്‍, ഓഡിറ്റോറിയം, മിനി തിയേറ്ററുകള്‍, ഡിജിറ്റലൈസ്ഡ് ലൈബ്രറി, ഭക്ഷണശാല, കുടിവെള്ളം, ടോയ്ലെറ്റ്, സ്പോര്‍ട്സ് കോംപ്ലക്സുകള്‍, ആര്‍ട്ട്റൂം, മ്യൂസിക്റൂം, ഫുട്ബോള്‍-ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകള്‍, ജൈവവൈധ്യപാര്‍ക്ക് തുടങ്ങിയവ ഒരുക്കും.

പത്രസമ്മേളനത്തില്‍ തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് സി. ഹനീഫ, കെ.കെ. പ്രേമന്‍, പി. ബീന, ചന്ദ്രന്‍ മാവിലാങ്കണ്ടി, പി. ഗോവിന്ദന്‍, കെ.വി. പ്രേമചന്ദ്രന്‍, കെ.ടി. വിനോദന്‍ എന്നിവര്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!