KOYILANDY DIARY.COM

The Perfect News Portal

ബലാത്സംഗശ്രമം ചെറുത്ത പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു

ഉത്തര്‍പ്രദേശ്‌:  മെയ്‍പുരിയില്‍ ബലാത്സംഗ ശ്രമം ചെറുത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അക്രമികള്‍ ജീവനോടെ കത്തിച്ചു. അയല്‍വാസികളായ മൂന്നു പേരാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. തനിക്ക് നേരെയുണ്ടായ അതിക്രമം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ മൂന്നു നാലു മാസത്തിനിടെ ഒട്ടേറെ തവണ പ്രതികള്‍ തങ്ങളുടെ മകളെ അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ 15കാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ച സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് യുപിയില്‍ സമാന സംഭവം അരങ്ങേറിയിരിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!