ബജറ്റ് 2019: വീടിനും നിര്‍മാണമേഖലയ്ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചേക്കും
ന്യൂഡല്‍ഹി: ജൂലായ് അഞ്ചിന് പ്രഖ്യാപിക്കാനിരിക്കുന്ന മോദി സര്‍ക്കാരിന്റെ ബജറ്റില്‍ ഹൗസിങ് മേഖലയ്ക്ക് അനുകൂലമായ നിര്‍ദേശങ്ങള്‍ ഉണ്ടാകും.
ഭവന വായ്പയുടെ പലിശ വന്‍തോതില്‍ കുറയ്ക്കുക, വീടിന്റെ പണി നടക്കുന്ന സമയത്ത് പലിശയില്‍ ഇളവ് നല്‍കുക, രണ്ടാമതൊരു വീടിനുകൂടി ആനുകൂല്യം നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് പരിഗണിക്കുന്നത്.

നിര്‍മാണ മേഖലയില്‍ ഇതിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അത് സമ്പദ്ഘടനയ്ക്ക് ഗുണകരമാകുമെന്നുമാണ് കരുതുന്നത്.

ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളൂ. ജൂലായ് അഞ്ചിനോടു തൊട്ടുമുമ്പായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.




