KOYILANDY DIARY.COM

The Perfect News Portal

പ്രശസ്ത നടിയും ഗായികയുമായ ബിദിഷ ബെസ്ബുറായെ സ്വന്തം ഫ്ലാറ്റില്‍ മരിച്ച നിലയില്‍

ഡല്‍ഹി: പ്രശസ്ത നടിയും ഗായികയുമായ ബിദിഷ ബെസ്ബുറായെ സ്വന്തം ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുവാഹത്തിയിലെ ഉസാന്‍ ബസാര്‍ സ്വദേശിയായ ബിദിഷ ആസാമിലെ അറിയപ്പെടുന്ന ഗായികയാണ്. അടുത്തിടെ പുറത്തിറങ്ങിയ രണ്‍ബീര്‍ കപൂര്‍ ചിത്രമായ ജഗാ ജാസൂസിലും താരം മുഖം കാണിച്ചിരുന്നു.

ബിദിഷയുടെ മരണകാരണത്തെ പറ്റി ഇതുവരെ വ്യക്തതയില്ല. എന്നാല്‍ താരത്തിനെ ആത്മഹത്യ ചെയ്യാന്‍ ഭര്‍ത്താവ് പ്രേരിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. താരത്തിന്റെ വൈവാഹിക ജീവിതത്തില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

തന്റെ ഭര്‍ത്താവിന്റെ ചില അവിഹിത ബന്ധങ്ങളെക്കുറിച്ച്‌ താരം മാതാപിതാക്കളോട് പരാതിപ്പെട്ടിരുന്നതായും വിവരമുണ്ട്. പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വരികയാണ്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ താരത്തിന്റെ ഭര്‍ത്താവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!